Thursday, November 28, 2013

അറിയാം


അറിയാം , എനിക്കീമരത്തില്
പൂക്കുന്ന പൂക്കളും കായ്ക്കുന്നകായ്കളും
എന്റ്റേ അല്ലെന്നറിയാം ,
മിഥ്യമാം സ്വപ്നത്തിലെങ്കിലും ഞാനീ
മധുരവും സുഗന്ധവും അറിഞ്ഞതല്ലെ

അറിയാമീപൂവുകളൊക്കെയും , ഏതൊ ദേവിതന്
പാദത്തില്അര്ച്ചനയാവേണ്ടതെന്ന്
പണ്ടേയീ മരം നട്ടവര്വിധിച്ചതെന്ന്

പഴങളൊക്കെയും വിശപ്പില്ലാത്ത ദേവിക്ക്
അമ്രുതൂട്ട് നടത്തേണ്ടതെന്ന്
പണ്ടേയീ മരം നട്ടവര്വിധിച്ചതെന്ന്

അതിര്കടന്നീസ്വപ്നം  എന്
തലയില്നിന്നു എന്റെ മിഴികളില്നില്ക്കവേ
പൂവിന്റെ്കുളിരില്ല, കായുടെ മധുരവുമില്ല
പകരം ചുടലച്ചൂടുള്ള, ഉപ്പുള്ള
മിഴിനീര്ഉറപൊട്ടിഒഴുകുന്നു തടസ്സമില്ലാതെ

മീന ചൂടിലൊക്കെയും , വാടിവീണാലും  കിളി
കൊത്തിയിട്ടാലും ഏറ്റു വാങാനൊരു
നീറ്റിയ നെഞുമായ് മരത്തിലെക്കെപ്പൊഴും
വിരിഞ്ഞ മിഴികളും ,നീട്ടിയകൈകളും
ഒരുങി നിന്നു........
അറിയാം പൂക്കളും കായ്ക്കളും എന്റെതല്ല

കര്ക്കിടകത്തിലൊക്കെയും ,നനഞ്ഞടര്ന്ന് വീണാലും
ചീഞ്ഞു വീണാലും
ഏറ്റുവാങാനൊരു  കുതിര്ന്ന മനമോടെ
മരത്തിലെക്കെപ്പൊഴുമ്
നനഞ്ഞമിഴികളും നീട്ടിയ കൈകളും
ഒരുങി നിന്നു
അറിയാം എനിക്കീ മരത്തിലെ പൂക്കളും കായ്കളും
എന്റെതല്ലന്ന്

സ്വപ്നത്തിലെന്നപൊല്ഞാനറിഞ്ഞയാ
സുഗന്ധവും രുചിയും  ഒരു കാറ്റുപൊലെന്നെ
തഴുകി മറഞ്ഞെങ്കിലും
കാറ്റിലെന്രൊമങളൊക്കെയും
തലപൊക്കി നിന്നുപൊയി
നിത്യമീ സ്വപ്നത്തില്ജീവിക്കാന്കഴിഞെങ്കില്
എന്ന് പലമാത്ര മനം പൊട്ടി തൊഴുതുപൊയി

അറിയാം എനിക്കീ മരത്തിലെ പൂക്കളും കായ്ക്കളും
എന്റെതല്ല…….
ദേവിതന്പാദത്തിലെത്തും വരെ
ദേവിതന്ഇല്ലാ ഉദരം നിറയ്ക്കും വരെ

പ്രണയിച്ചു ഞാനാ പൂവിനും കായ്ക്കും
മധുരവും ഗന്ധവും കൂട്ടിവെക്കാം

പൂവിന്റെ എതളൊന്നനങാതെ, അടരാതെ
നൊക്കിനില്ക്കാം
കായ്കളൊക്കെയും കിളിയും പുഴുവും കൊത്തി-
വീഴാതെ കാവല്നില്ക്കം

നില്ക്കുന്ന നെരത്തൊക്കെയും നൊക്കിയാ
പൂവിനും കായ്ക്കും മധുരം കൂട്ടിവെക്കാം

അറിയാം എനിക്കീമരത്തിലെ പൂകുന്ന പൂക്കളും കായ്ക്കളും
എന്റെത് അല്ലാ

അടര്ന്നീ പൂവും കായുമെന്റെ കൈകളിലേക്ക്
വീഴുന്ന നിമിഷങള്ഓര്ത്താല്പിന്നെ,
എന്നോളം സുന്ദരമായതൊന്നുമില്ലീ ഭൂമിയില്‍


ആയിരം സ്വര്ഗ്ഗവസന്തങള്ആടിതിമിര്ത്തപോലെ

എങ്കിലും എന്തെന്നകിലും വേണ്ട
അടരുന്ന നൊവുപൊലും നീ എനിക്കായ്
അറിഞ്ഞിടേണ്ട.....!
എനിക്കയ് ഒന്നും നീ ചെയ്തിടേണ്ട

ദേവിക്കു കാണിക്ക യായീടിന്
ഉദരം നിറയ്ക്കുവിന്‍......

അറിയാം എനിക്കറിയാം മരത്തിലെ
പൂക്കളും കായ്ക്കലും എന്റെതല്ലാ

എങ്കിലും കെഴുന്നു നി അറിയാന്
പൂക്കളെന്നും എന്റേ വസന്തത്തിന്
അധിപനും ,,,,,,,,,,,
കായ്കള്എന്റേ ആത്മ പൈക്ക് അറുതിയും .....

അറിയാം എനിക്കറിയാം മരത്തിലെ
പൂക്കളും കായ്ക്കളും എന്റെതല്ലാ