Sunday, July 28, 2013


ഇനിയീ മുല്ല വള്ളികള്‍ പൂക്കരുത്

ഇനിയീ മുല്ല വള്ളികള്‍ പൂക്കരുത്
ഇനി പ്പുത്താലും സുഗന്ധമുണ്ടാകരുത്
ഉണ്ടായാലും ഞാനതറിയരുത്

രാവിലെങാനും വള്ളികള്‍ പൂവിട്ടാ-
സുഗന്ധം എന്നെ തെന്നലായ് തഴുകിയാല്‍ 
ചത്തൊരാത്മാവിന്റെ പടുതിരി എരിയുന്ന
ജീവന്റെ തെലിവുള്ളോരുടല്‍ അറിയതുണര്ന്നു       പൊകും  
ശവമഞത്തില്‍ വെച്ചലങ്കരിച്ചപൊലുള്ളയാ
പൊള്ള ചിരിയടര്ന്നു പൊകും 
തളര്ന്ന മിഴികളിലെ കണ്ണീര്‍ കുടങള്‍ 
അറിയതണപൊട്ടിയൊലിച്ചുപൊകും 

മുല്ല പൂത്തെന്നറിഞാല്‍ ഓടിയെത്തിയാ
നിറവും മണവും ആവാഹനം ചെയ്ത്
നെഞില്‍ നിറച്ച കാലം നീങിയിട്ടിപ്പൊള്‍ ഒത്തിരിയായതില്ല

നിറച്ചതെല്ലാം ഉള്ളില്‍ വിങി പൊട്ടതിരിക്കാന്‍ 
ഇനിയീ മുല്ല വള്ളികള്‍ പൂക്കരുത്

ലതയില്‍ വിരിഞതെല്ലാം വാടിമറഞെങ്കിലും 
പണ്ടെന്റെ ഉള്ളില്‍ വിരിഞാ സുമങളൊന്നും വാടിയില്ല
അടിവെരുവെട്ടിയിട്ടിട്ടു പൊലും വാടുന്നുമില്ല

ചത്തയാത്മാവുള്ളാവൊരുടലിലെ
ജീവന്റെ കണങള്‍ നുകര്ന്നാ
നൊവിന്റെ സുമങളാലതയില്‍ 
ഞെളിഞു നില്ക്കുന്നു സുഗന്ധമില്ലതെ
കാണാതെപൊയായ മുള്ളുള്ള മുല്ലവള്ളികള്‍ 

ഉള്ളിലെ മുള്ളുകള്കൊറിയുണ്ടക്കുന്ന നീറ്റുള്ള
വെദന, ജീവന്റെ ഭാഗമായ് മാറിതുടങി
ഉള്ളിലെ തീ കൊണ്ട് കണ്ണിലെ നീരും വറ്റിതുടങി
ചത്തയാത്മാവിന്റെ ഉയുരുള്ളയാ യുടല്‍ 
ചലിക്കുന്ന യന്ത്രമായ് മാറിതുടങി
പച്ചിലകള്‍ നിറഞാജീവന്റെ വ്രിക്ഷങള്‍ 
ചിത്രങള്‍ മാത്രമായ് ഭിത്തിയില്‍ തൂങി,
എന്റെ ഓര്മതന്‍ ഭിത്തിയില്‍ നൊക്കിനില്ക്കവെ
ഒരു നെര്ത്ത സുഗന്ധമായ് കടന്നു പൊയി....
                              

                                                        - വിബിന്‍ 





                                       

Tuesday, July 23, 2013

Hai

എന്നെ സംബന്ദിച്‌ എഴുതുകയെന്നത്‌ , ഒരു ആത്മാനുഭൂതിയാണു, ആത്മസായുജ്യമാണു. .
എന്റെ അറിവ്‌ പരിമിതവും വളരെ ചുരുങ്ങിയതും ആകുന്നു. അതിനാൽ തെറ്റ്‌ കുറ്റങ്ങൾ ക്ഷ്മി കുക.....